സ്കൂൾ പരീക്ഷകൾ ആഗസ്റ്റ് 18ന് തുടങ്ങും;ഓണം അവധി 29 മുതൽ
ഗണേശോത്സവം നടക്കുന്നതിനാൽ കാസർകോട് ജില്ലയിൽ 27 ന് തീയതി നടത്തേണ്ട പരീക്ഷ 29ന്

തിരുവനന്തപുരം: സംസ്ഥാനത്തെ യുപി ഹൈസ്കൂൾ പ്ലസ് ടു വിഭാഗങ്ങളിൽ ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 18ന് ആരംഭിക്കും. 26 ന് പരീക്ഷകൾ അവസാനിക്കും. എൽ പി വിഭാഗത്തിൽ 20നാണ് പരീക്ഷ തുടങ്ങുക. പ്ലസ് ടു പരീക്ഷ 27ന് അവസാനിക്കും. പരീക്ഷ സമയങ്ങളിൽ യാദൃശ്ചികമായി അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ അന്നത്തെ പരീക്ഷ 29ന് നടത്തും.
ഗണേശോത്സവം നടക്കുന്നതിനാൽ കാസർകോട് ജില്ലയിൽ മാത്രം 27ആം തീയതി നടത്തേണ്ട പരീക്ഷ 29ന് നടത്തും. 1,2 ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയ നിഷ്ഠ ഉണ്ടാകില്ല. കുട്ടികൾ എഴുതിത്തീരുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കുന്നതാണ്. മറ്റ് ക്ലാസുകളിൽ രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. ഓണം അവധിക്കായി 29ന് സ്കൂൾ അടയ്ക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.