headerlogo
education

സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

കലോത്സവ ത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

13 Aug 2025 05:16 PM

തിരുവനന്തപുരം :വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

 പരിഷ്കരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.

   കൂടാതെ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവ ത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ കലാകായിക- അക്കാദമികേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ട് നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ തീരുമാനം.

NDR News
13 Aug 2025 05:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents