headerlogo
education

ട്യൂഷൻ എടുക്കുന്ന സർക്കാർ ഏയ്ഡഡ് അധ്യാപകർ കരുതിയിരിക്കുക; പിടിവീഴും

നിരവധി പേർ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്

 ട്യൂഷൻ എടുക്കുന്ന സർക്കാർ ഏയ്ഡഡ് അധ്യാപകർ കരുതിയിരിക്കുക; പിടിവീഴും
avatar image

NDR News

14 Aug 2025 12:34 PM

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്. നേരത്തെയും ട്യൂഷൻ സെൻ്ററുകളിൽ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർ ക്ലാസുകൾ എടുക്കരുതെന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് നിരവധി പേർ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്.

     പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവടങ്ങളിൽ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കർശന നടപടി എടുക്കാനുമാണ് എഇഒമാർക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.

 

NDR News
14 Aug 2025 12:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents