എലങ്കമലിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം
വാർഡ് മെമ്പർ ടി നിസാർ മാസ്റ്റർ ബാഗ് ഏറ്റുവാങ്ങി സംസാരിച്ചു

എലങ്കമൽ :എലങ്കമൽ ട്വിങ്കിൾ കിഡ്സ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ചു രക്ഷിതാക്കൾക്ക് പേപ്പർ ബാഗ് നിർമാണം സംഘടിപ്പിച്ചു . വാർഡ് മെമ്പർ ടി നിസാർ മാസ്റ്റർ ബാഗ് ഏറ്റുവാങ്ങുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇത്തരം പരിപാടികൾ ചെറുകിട വ്യവസായങ്ങൾക്ക് തുടക്കം കുറിക്കാലാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചു ഗാന്ധിജി നടത്തിയ നിസ്സഹകരണ പ്രസ്ഥാനവും സ്വദേശി വൽക്കരണവും ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണ് എന്ന് പേപ്പർ ബാഗ് നിർമാണ വർക്ക് ഷോപ്പിനു നേതൃത്വം നൽകിയ നൗറ അമൻ (ഡിസൈനർ ) പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗം ലഘൂകരിക്കാൻ നമ്മളെടുക്കുന്ന ഓരോ ശ്രമവും മഹത്തരമാണെന്ന് അവർ സദസ്സിനെ ഓർമപ്പെടുത്തി. കുട്ടികളുടെ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടന്ന ചടങ്ങിന് പ്രിൻസിപ്പൽ ഷമീമ അധ്യക്ഷത വഹിച്ചു . അദ്ധ്യാപിക മുജ്‌ന നന്ദി ആശംസിച്ചു.