സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ത്ഥികൾ
ശിൽപം എഡിഎം പി സുരേഷ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: സ്വാതന്ത്ര്യദിന ത്തോടനുബന്ധിച്ച് ദണ്ഡിയാത്ര യുടെ ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ത്ഥികൾ.സ്വാതന്ത്ര്യം എന്ന പേരിലുള്ള ശിൽപം നടക്കാവ് യുആര്‍സിയും ജിയുപിഎസ് ഈസ്റ്റ് നടക്കാവും ചേര്‍ന്ന് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കിയത്.
12 വിദ്യാര്‍ത്ഥികളും അധ്യാപകരും സിമന്റും ചായങ്ങളും ഉപയോഗിച്ചു ണ്ടാക്കിയ ശിൽപ്പം ആറുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. അവധി ദിനങ്ങളിലും പ്രവൃത്തി ദിനങ്ങളിലും അധിക സമയമെടുത്തുമാണ് നിർമാണം.
ദണ്ഡിയാത്രയുടെ ചരിത്രപരമായ പ്രാധാന്യം പുതുതലമുറയെ മനസ്സിലാക്കാനാണ് ദൃശ്യാവിഷ്കാരം ഒരുക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ശിൽപം എഡിഎം പി സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്എസ്-കെ ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റര്‍ എ കെ അബ്ദുൾ ഹക്കിം അധ്യക്ഷനായി. വി ഹരീഷ്, റിജി സെയ്ദ്, ശ്രീല, ടി വി രാഗിഷ എന്നിവര്‍ സംസാരിച്ചു. കെ എസ് ബിന്ദു സ്വാഗതവും ഷിജില നന്ദിയും പറഞ്ഞു.