ചോല കല്ലാനിക്കൽ വിശ്വനാഥൻ സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പ് തുക സമ്മാനിച്ചു
സ്കോളർഷിപ്പ് തുക വിജില വിശ്വനാഥൻ വിതരണം ചെയ്തു

നടുവണ്ണൂർ: കോട്ടൂർ പടിയക്കണ്ടിയിലെ "ചോല" കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്ന, അകാലത്തിൽ പൊലിഞ്ഞ കല്ലാനിക്കൽ വിശ്വനാഥന്റെ സ്മരണ നില നിർത്താൻ അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ കല്ലാനിക്കൽ വിശ്വനാഥൻ സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പ് തുക വിശ്വനാഥന്റെ ഭാര്യ വിജില വിശ്വനാഥൻ വിതരണം ചെയ്തു. കോട്ടൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് ഉന്നത വിജയി മിലൻ ശ്രീധർ, എൻ.എൻ.കക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.എസ്.എൽ.സി ഉന്നത വിജയി വി. നിവേദ്, വാകയാട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു ഉന്നത വിജയി ആദിത്യ കൃഷ്ണ എന്നിവർ സ്കോളർഷിപ്പ് തുക ഏറ്റുവാങ്ങി.
പടിയക്കണ്ടി ഹോമിയോ ഡിസ്പെൻസറി ഹാളിൽ നടന്ന ചടങ്ങിൽ ചോല സെക്രട്ടറി സുധീഷ് കോട്ടൂർ സ്വാഗതം പറഞ്ഞു. ചോല പ്രസിഡന്റ് എൻ. മഹേന്ദ്രൻ ആധ്യക്ഷം വഹിച്ചു. മുഹമ്മദ് സി അച്ചിയത്ത് സ്കോളർഷിപ്പ് പദ്ധതി വിശദീകരിക്കുകയും സ്കോളർഷിപ്പിന് അർഹരായവരെ പരിചയപ്പെടുത്തുകയും ചെയ്തു. കല്ലാനിക്കൽ വിശ്വനാഥന്റെ മകൻ കാശിനാഥ് സംസാരിച്ചു. സ്കോളർഷിപ്പ് നേടിയവർ മറുപടി പ്രസംഗം നടത്തി.പടിഞ്ഞാറയിൽ സത്യൻ, ജജീഷ് ആർദ്ര , മണി മൂലാട് , ഗിരീഷ് പുതുക്കുടി, ബാബുരാജ് പൂക്കോട്ടുചാലിൽ, ബാബു കോട്ടക്കൽ, ഷിബു ആപ്പുറത്ത്, വിനോദ് പറക്കുന്നത്ത്, ജയൻ ചുണ്ടക്കാട്ട്, അനു കാരണത്തില്ലം എന്നിവർ നേതൃത്വം നൽകി.