കേരള സ്റ്റേറ്റ് എൻ.എസ്.എസ്.എസ്സ് പ്രോഗ്രാം ഓഫീസർ അൻസാർ അന്തരിച്ചു
നാഷണൽ കേരള സർവിസ് സ്കീം പ്രോഗ്രാമുകൾക്കായി പൂർണ്ണമായി അങ്ങോളമിങ്ങോളം ഓടിനടന്നു

കൊല്ലം : കേരള സ്റ്റേറ്റ് എൻ.എസ്.എസ്.എസ്സ് പ്രോഗ്രാം ഓഫീസർ അൻസാർ അന്തരിച്ചു. 47 വയസായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ പത്തു മണിക്ക് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ നടന്നു. കേരള നാഷണൽ കേരള സർവിസ് സ്കീം പ്രോഗ്രാമുകൾക്കായി പൂർണ്ണമായി അങ്ങോളമിങ്ങോളം ഓടിനടന്ന ഓഫീസറായിരുന്നു അൻസാർ എന്ന് മന്ത്രി ആർ ബിന്ദു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ദിശാബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ, കർമ്മ നിരതനായ്, കഠിനാദ്ധ്വാനിയായി പ്രവർത്തിച്ച ഓഫീസറായിരുന്നു അൻസാർ. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരെത്തിയ അനുശോചനം രേഖപ്പെടുത്തുന്നത്. തീർത്തും അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചതെന്ന് സഹപ്രവർത്തകരും പറയുന്നു.