പേരാമ്പ്ര ഒലീവ് സ്കൂളിൽ ലോക കൊതുകു നിവാരണ ദിനം ആചരിച്ചു
ഹെൽത്ത് ഇൻസ്പകർ സന്തോഷ് കാരയാട് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണക്ലാസ് നൽകി
പേരാമ്പ്ര: ഒലീവ് പബ്ളിക് സ്കൂളിൽ ലോക കൊതുക് നിവാരണ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗവ: താലൂക്ക് ആരോഗ്യ വിഭാഗത്തിൻ്റെ സഹകരണത്തോടെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു' കൊതുകു നിവാരണവും ശുചിത്വവും' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പകർ സന്തോഷ് കാരയാട് വിദ്യാർത്ഥികൾക്ക് ബോധ വത്ക്കരണക്ലാസ് നൽകി. ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മലമ്പനി,മന്ത് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായി ത്തീരുന്ന കൊതുകകളെ കുറിച്ചും, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊതുകുകളുടെ ആവാസ സ്ഥാനമാകുന്നതിനെ കുറിച്ചും അവ നിർമ്മാർജ്ജനം ചെയ്യേണ്ടുന്ന മാർഗങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവു പകർന്നു.
സ്കൂൾ പ്രിൻസിപ്പൽ ജോർജ്.കെ.വി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പ്രോഗാം കോർഡിനേറ്റർ മിനി.കെ. അക്കാദമിക് കോർഡിനേറ്റർ ധന്യ ജോർജ്, ടി. ശുഹൈബ് എന്നിവർ സംസാരിച്ചു

