മേപ്പയ്യൂർ ഹൈസ്കൂൾ എസ്പിസി ക്യാമ്പിൽ ദുരന്തനിവാരണ ബോധവൽക്കരണം
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ നേതൃത്വം നൽകി

പേരാമ്പ്ര : മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ സ്പർശം ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ നേതൃത്വം നൽകി. അഗ്നിബാധ പ്രതിരോധ മാർഗങ്ങളും എൽപിജി ഗ്യാസ് അപകട സാധ്യതകളും വിശദീകരിക്കുകയും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു.
അവശ്യഘട്ടങ്ങളിൽ സിപിആർ കൊടുക്കുന്നതും വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രായോഗികപരിശീലനം നൽകി. കാലത്ത് പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുരക്ഷാ ബോധവൽക്കരണ ക്ലാസിന് സി പി ഒ സുധീഷ് കുമാർ സ്വാഗതവും സീനിയർ കേഡറ്റ് ആൻവിയ നന്ദിയും പറഞ്ഞു.