പാലോറ ഹൈസ്കൂൾ 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി ഓണാഘോഷം
ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആഘോഷ പരിപാടി

ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991
ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ
ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ. ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങിൽ ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു .
ഷാജു എ കെ, അജിത്ത് തിരുപ്പൂർ, ദിനേശൻ, ഷീജ, ഷൈനി എന്നിവർ സംസാരിച്ചു. പരിപാടിയിൽ മഹേഷ് ഉള്ളൂർ സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. 60 ഓളം ആളുകൾ പങ്കെടുത്തു.