headerlogo
education

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

സര്‍ഗ്ഗാത്മകത സാഹിത്യത്തിന് ഡോ. ടി. കെ. അനില്‍ കുമാറിൻ്റെ മൊയാരം 1948 എന്ന കൃതി അർഹമായി.

 അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു
avatar image

NDR News

08 Sep 2025 03:33 PM

   തിരുവനന്തപുരം :സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് നല്‍കിവരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മകത സാഹിത്യത്തിന് ഡോ. ടി. കെ. അനില്‍ കുമാറിൻ്റെ മൊയാരം 1948 എന്ന കൃതി അർഹമായി. തലശ്ശേരി ഗവ. ഗേള്‍സ് എച്ച് എസ് എസി അധ്യാപകനാണ് ഇദ്ദേഹം.

   വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കാസർഗോഡ് കോട്ടിക്കുളം ഗവ. യു പി സ്കൂളിലെ പ്രകാശന്‍ കരിവള്ളൂരിൻ്റെ സിനിമാക്കഥ എന്ന പുസ്തകം അർഹമായി. ബാലസാഹിത്യ വിഭാഗത്തിൽ പാലക്കാട് നടുവട്ടം ജി ജെ എച്ച് എസ് എസിലെ സുധ തെക്കേമഠത്തിൻ്റെ സ്വോഡ് ഹണ്ടര്‍ അർഹമായി. ഈ മാസം 10 ന് ടാഗോര്‍ തിയറ്ററില്‍ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

    എൽ പി, യു പി, ഹയര്‍ സെക്കന്‍ഡറി എന്നി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളില്‍ അഞ്ച് അധ്യാപകരെ വീതവും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാല് അധ്യാപകരെയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ മൂന്ന് അധ്യാപകരെയുമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് ജേതാക്കളെ തെരെഞ്ഞടുത്തത്.

NDR News
08 Sep 2025 03:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents