സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു
നഗരസഭാ ചെയർമാൻ ഉത്ഘാടനം നിർവഹിച്ചു.

പയ്യോളി :പയ്യോളി നഗരസഭാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ഉത്ഘാടനം നിർവഹിച്ചു.
തുല്യതാ പരീക്ഷയിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ് ചെയർപേഴ്സൻ പദ്മശ്രീപള്ളിവളപ്പിൽ അധ്യക്ഷ ആയിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഷ്‌റഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷെജ്മിന,കൗൺസിലർ മാരായ അരവിന്താക്ഷൻ, ചെറിയാവി സുരേഷ് ബാബു, സാക്ഷരതാ സമിതി അംഗം പി എം അഷ്‌റഫ്, പ്രേരക് മാരായ ഷൈജ, മിനി സംസാരിച്ചു.