ഹെവൻസ് പ്രീസ്കൂൾ പേരാമ്പ്ര ആർട്സ് ഡേ സംഘടിപ്പിച്ചു
ഗസൽ ഗായിക അമീന ഹമീദ് ഉദ്‌ഘാടനം ചെയ്തു

പേരാമ്പ്ര: ഹെവൻസ് പ്രീസ്കൂൾ പേരാമ്പ്രയും സ്റ്റാർ ഹാബിറ്റ് സ്കൂളും സംയുക്തമായി ടാലൻഷ്യ 2K25 എന്നപേരിൽ ആർട്സ് ഡേ സംഘടിപ്പിച്ചു. ദാറുന്നൂജും ഇൻഡോർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഗസൽ ഗായിക അമീന ഹമീദ് ഉദ്‌ഘാടനം ചെയ്തു. ദാറുന്നുജും ഓർഫനേജ് ജോയിന്റ് സെക്രട്ടറി പി.എം. യൂനുസ് അദ്ധ്യക്ഷത വഹിച്ചു.
ഹെവൻസ് പ്രീസ്കൂൾ കമ്മിറ്റി അംഗം ഷംസീർ കെ.കെ., ഹാബിറ്റ്സ് സ്കൂൾ പി.ടി.എ. വൈസ് പ്രസിഡൻ്റ് റാബിയ, ഹെവൻസ് പി.ടി.എ. വൈസ് പ്രസിഡൻ്റ് ഫസ്ന ഷൗക്കത്ത്, എം.പി.ടി.എ. പ്രസിഡൻ്റ് സഹലത് ജമാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാബിറ്റ് വിദ്യാർത്ഥി ദുആ മുഷ്ത്തഖിന്റെ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പാൾ നജ്മ യു. സ്വാഗതവും പ്രോഗ്രാം കൺവീനർ ഫാത്തിമ കെ. നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാ മത്സരങ്ങൾ അരങ്ങേറി.