മുയിപ്പോത്ത് സ്വദേശി അഷ്ഫാക്ക് യു എൻ യൂത്ത് അസംബ്ലിയിൽ ഖത്തർ പ്രതിനിധിയായി പങ്കെടുക്കും
അറബ് രാഷ്ട്രചരിത്രം അനാവരണം ചെയ്യുന്ന ചരിത്രാഖ്യായിക രചയിതാവാണ്

മുയിപ്പോത്ത്: മുയിപ്പോത്ത് ഗ്രാമത്തിൽ ജനിച്ച് വളർന്ന ചെറിയ തയ്യിൽ സി ടി അബ്ദുൽ ഹമീദിൻ്റെയും സലീനയും മകനായ അഷ്ഫാഖ് അബ്ദുള്ള യു എൻ യൂത്ത് അസംബ്ലിയിൽ ഖത്തർ പ്രതിനിധിയായി പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളോടൊപ്പമാണ് അഷ്ഫാഖ് യൂത്ത് അസംബ്ലിയുടെ ഭാഗമാകുന്നത്. അറബ് രാഷ്ട്രങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന ബഹുതല സ്പർശിയായ ചരിത്രാഖ്യായികയുടെ രചയിതാവ് കൂടിയാണ് അഷ്ഫാഖ്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ആണ് അഷ്‌ഫാക്ക് ഈ അസുലഭ അവസരം നേടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ വെച്ച് നടന്ന യു എൻ ന്റെ 'ഇമ്മേർഷൻ പ്രോഗ്രാമി'ലും അഷ്ഫാഖ് പങ്കെടുത്തിരുന്നു. പ്രസ്തുത പ്രോഗ്രാമിൽ മികവ് തെളിയിച്ചതിന്റെ അംഗീകാര മെന്നോണം യു എൻ ആഫ്രിക്കൻ മിഷന്റെ ഭാഗമായുള്ള പ്രൊജക്ടിന്റെ ടീം ലീഡർ ആയി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് ഖത്തർ വിദേശകാര്യമന്ത്രാലയത്തിൽ അഷ്ഫാഖിനെ തേടി ഈ അവസരമെത്തുന്നത്.