headerlogo
education

തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം

കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

 തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം
avatar image

NDR News

15 Sep 2025 03:00 PM

തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തട്ടത്തു മല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. 

      ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് പേര്‍ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും മറ്റ് 20 പേർ കടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.

 

 

NDR News
15 Sep 2025 03:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents