ജി വി എച്ച് എസ് എസ് കൊയിലാണ്ടി ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന വലിയ വിപത്താണ് ലഹരി. നമ്മുടെ ബോധത്തെ നശിപ്പിക്കുന്ന ലഹരിയാണ് സന്തോഷമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരോട് വേണ്ട എന്നുപറയാൻ കഴിയണം. ബോധം ഇല്ലാതാക്കി കിട്ടുന്ന സന്തോഷം ആരോഗ്യത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്ന് ഓരോരുത്തരും ആർജ്ജവത്തോടെ പറയണം. രക്ഷിതാക്കളോ അധ്യാപകരോ പുറത്ത് നിന്നുള്ളവരോ അല്ല വിദ്യാർത്ഥികൾക്കിടയിൽ നിന്നു തന്നെ ലഹരിക്കെതിരെ ഉറച്ച തീരുമാനം ഉണ്ടാകണം.
സ്കൂളുകളിലെ സ്റ്റുഡൻ്റ് പോലീസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് റെഡ് ക്രോസ് യൂണിറ്റ് എന്നിവ സമൂഹത്തിൽ വരുത്താൻ കഴിയുന്ന ബോഡികൾ ആണെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.