കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂളിലെ അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
യുവ ഗായകൻ ജാഫർ മൂരുകുത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് പ്രശസ്ത യുവ ഗായകൻ ജാഫർ മൂരുകുത്തി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ഏറെ സഹായകമാണ് അലിഫ് അറബിക് ക്ലബ്ബിലെ പ്രവർത്തനങ്ങൾ എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിഷ വി.സി. പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രസിഡൻ്റ് അസ്ഹർ, പി.ടി.എ. വൈസ് പ്രസിഡൻ്റ് വിജന, എസ്.ആർ.ജി. കൺവീനർ ജിജോയ്, വിദ്യാരംഗം കൺവീനർ ബിനീഷ്, സുബൈദ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അറബിക് ടീച്ചർ സൗദ ടി. സ്വാഗതവും അറബിക് ക്ലബ്ബ് കൺവീനർ ഷസൻ അബ്ദുള്ള നന്ദിയും പറഞ്ഞു.