headerlogo
education

കോഴിക്കോട് കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ മഷി പുരളും

സ്കൂൾ ലീഡർ എം.കെ.വേദ കലക്ടർക്ക് പേനകൾ കൈമാറി.

 കോഴിക്കോട് കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ മഷി പുരളും
avatar image

NDR News

17 Sep 2025 09:46 PM

   കോഴിക്കോട്:പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ.

   'അക്ഷരപ്പച്ച' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നൂറ് പേപ്പർ പേനകൾ കലക്ടറുടെ ഓഫീസിൽ ഉപയോഗിക്കുന്നതിനായി ജില്ലാ കലക്ടർ ഡോ. സ്നേഹിൽ കുമാർ സിങ്ങിന് കൈമാറി.സ്കൂൾ ലീഡർ എം.കെ.വേദ കലക്ടർക്ക് പേനകൾ കൈമാറി.

   പരിസ്ഥിതി ക്ലബ്ബ് അസി. ലീഡർ എസ്. അദ്വിത 'അക്ഷരപ്പച്ച' പദ്ധതിയെ കുറിച്ച് കലക്ടർക്ക് വിശദീകരിച്ച് നൽകി.പേനകൾ ഏറ്റു വാങ്ങിക്കൊണ്ട് ,കൊച്ചു കൂട്ടുകാരുടെ ഏറ്റവും മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ ഇടപെടലാണിതെന്ന് കലക്ടർ പറഞ്ഞു കുട്ടികളെ അഭിനന്ദിച്ചു.

      അധ്യാപകരായ പി.കെ.അബ്ദുറഹ്മാൻ, വി.ടി.ഐശ്വര്യ,വി.പി.സരിത,വിദ്യാർത്ഥികളായ എസ്.അദ്വിത, എ.എസ്.ശ്രിയ,റെന ഫാത്തിമ,എ.കെ.അനുഷ്ക,മെഹക് നൗറീൻ,അൻവി ജി.എസ്,ഐസ മറിയം ,മുഹമ്മദ്‌ സെഹറാൻ എന്നിവർ സംബന്ധിച്ചു.

  'അക്ഷരപ്പച്ച' പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് സൗജന്യമായി സ്കൂൾ പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തിരുന്നു.  സ്കൂളിൽ അതിഥികളായെത്തുന്ന വരെ പേപ്പർ പേനകൾ ഉപയോഗി ച്ചാണ് കുട്ടികൾ സ്വീകരിച്ചു വരുന്നത്.

       കഴിഞ്ഞ വർഷം പെൻ ബോക്സ് ചാലഞ്ച് നടത്തി മുന്നൂറിലധികം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയി രുന്നു. ഇതിൻ്റെ തുടർച്ചയായാണ്  പരിസ്ഥിതിയെ സംരക്ഷിക്കാനായി  അക്ഷരപ്പച്ചയ്ക്ക് തുടക്കം കുറിച്ചത്.

NDR News
17 Sep 2025 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents