ചേളന്നൂർ കോളേജിലെ ഓർമ്മപ്പൂക്കൾ വിരിഞ്ഞ 'ബൊട്ടാണിക്കൽ ഗാർഡൻ'
86- 89 ബാച്ച് ബി എസ് സ്സി ബോട്ടണി വിദ്യാർഥികളാണ് 37 വർഷത്തിന് ശേഷം ഒത്തു ചേർന്നത്
ബാലുശ്ശേരി: സൗഹൃദത്തിൻ്റെ സുഗന്ധമുള്ള ഓർമ്മകളുടെ 'ബൊട്ടാണിക്കൽ ഗാർഡനി'ൽ അവർ വീണ്ടും ഒത്തുചേർന്നു . ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് 86- 89 ബാച്ച് ബി എസ് സ്സി ബോട്ടണി വിദ്യാർഥികളാണ് 37 വർഷത്തിന് ശേഷം ബാലുശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ 'ബൊട്ടാണി ക്കൽ ഗാർഡൻ' എന്നു പേരിട്ട സംഗമത്തിൽ ആവേശപൂർവം ഒത്തുചേർന്നത്. രാവിലെ 10 .30 ന് ലോങ്ങ് ബെ ൽ മുഴങ്ങിയതോടെ ആരംഭിച്ച പരിപാടിയിൽ എല്ലാവരും വിശേഷങ്ങൾ പങ്കുവെച്ചു. ഡിഗ്രി പൂർത്തിയായ ശേഷമുള്ള ജീവിതം പരിച യപ്പെടുത്തുന്നതിനിടയിൽ രസകരമായ കോളേജ് ദിന അനുഭവങ്ങളും കടന്നു വന്നു. മ്യൂസിക് ചെയർ, ബോൾ പാസിംഗ്, റണ്ണിങ് വിത്ത് ബലൂൺ, കപ്പ് വിത്ത് നീഡിൽ തുടങ്ങി ചിരി പടർത്തിയ ഗെയിമു കളിൽ പ്രായം മറന്ന് കുട്ടികളെ പ്പോലെ എല്ലാവരും പങ്കെടുത്തു. കരോക്കെ ഗാനാലപനം, മെന്റ ലിസം , കവിതാലാപനം സമൂഹ ഗാനം, റാപ്പ് മ്യൂസിക് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി . ആഘോഷത്തിന്റെ മധുരം പങ്കു വച്ചുകൊണ്ട് കേക്ക് മുറിച്ചു .
രാജേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അഷ്റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ സി പ്രശോഭ് ആമുഖഭാഷണം നടത്തി. രവീന്ദ്രൻ, ഷെരീഫ്, രാജേശ്വരി, ജയശ്രീ, ബീന തുടങ്ങിയവർ സംസാരിച്ചു. സി.പി . ഗിരീഷ്, നന്ദൻ, ജയൻ, ഷീല, ശ്രീജ , അജിത, ലീജ , മറിയം സോഫിയ, സന്ധ്യ, നീത തുടങ്ങിയവർ വിവിധ പരിപാടികൾക്കും ഗെയിമുകൾക്കും നേതൃ ത്വം നൽകി.വീണ്ടും ഒത്തു ചേരാമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും മധുരിക്കുന്ന ഓർമ്മകളുടെ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും പുറത്തിറങ്ങിയത്.
,

