"നാരങ്ങപ്പാല് ചൂട്ടയ്ക്ക് രണ്ട്" സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു
പേരാമ്പ്ര ഉപജില്ലാ ഓഫീസർ കെ.വി പ്രമോദ് മുഖ്യാതിഥിയായി
കായണ്ണ: മാട്ടനോട് എ യുപി സ്കൂളിൽ "വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " നാരങ്ങപ്പാല് ചൂട്ടയ്ക്ക് രണ്ട് എന്ന പേരിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു . എഴുത്തകം - വരയും എഴുത്തും, രസക്കാഴ്ച - അഭിനയക്കളരി , പാട്ട രങ്ങ് - നാടൻപാട്ട് എന്നിങ്ങനെ നാല് സെഷനുകളായി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേദിയൊരുക്കുകയായിരുന്നു മാട്ടനോട് എയുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാർത്ഥികൾ വരച്ച ചിത്രവും രചനകളു ഉൾപ്പെടുത്തി എഴുത്തകം മാഗസിനും ക്യാമ്പിൽ പ്രകാശനം ചെയ്തു. മുത്താച്ചിപ്പാറയിലേക്ക് സായാഹ്ന യാത്രയും കുട്ടികളിൽ കൗതുകമുണർത്തി. സാഹിത്യ ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ ശശി നിർവ്വഹിച്ചു.
പേരാമ്പ്ര ഉപജില്ലാ ഓഫീസർ കെ.വി പ്രമോദ് മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻ്റ് പുലൂക്കിൽ കുഞ്ഞബ്ദുള്ള അധ്യക്ഷസ്ഥാനം അലകരിച്ചു. പ്രധാന അധ്യാപകൻ കെ സജീവൻ സ്വാഗതം ഭാഷണം നടത്തിയ ചടങ്ങിൽ ക്യാമ്പ് വിശകലനം വിദ്യാരംഗം കൺവീനർ രന്യ മനിൽ നിർവ്വഹിച്ചു. വി പി ഷാജി, എ.സി ബിജു , വിനോദ് കുമാർ, മിനി എം ആർ , ആശംസ അർപ്പിച്ചു. വിദ്യാർത്ഥി കൺവീനർ ലാമിയ ചടങ്ങിന് നന്ദി പറഞ്ഞു.

