കുളത്തുവയൽ ഹൈസ്കൂളിൽ ദുരന്തനിവാരണ ക്ലാസ് സംഘടിപ്പിച്ചു
വിദ്യാലയ കാലഘട്ടം മുതൽ തന്നെ സുരക്ഷാശീലങ്ങൾ ജീവിതത്തിൻറെ ഭാഗമാക്കുക
പേരാമ്പ്ര: കുളത്തുവയൽ സെൻറ് ജോർജസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾക്കും എൻ എസ് എസ് വളണ്ടിയർമാർക്കും വേണ്ടി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. വിദ്യാലയ കാലഘട്ടം മുതൽ തന്നെ സുരക്ഷാശീലങ്ങൾ ജീവിതത്തിൻറെ ഭാഗമാക്കണമെന്നും അത് അപകട രഹിതമായ സമൂഹത്തെ സൃഷ്ടിക്കാൻ ഉതകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷറുകളെ കുറിച്ച് പരിചയപ്പെടുത്തുകയും ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നൽകുകയും ചെയ്തു പാചകവാതക സിലിണ്ടറുകളുടെ ഉപയോഗത്തിലെ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു.
'അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ ടെക്നിക്കുകളിലും സിപിആർ നൽകുന്നതിലും വിദ്യാർഥികൾക്ക് പ്രായോഗികപരിശീലനം കൊടുത്തു. പ്രോഗ്രാം കോഡിനേറ്റർ ജനേഷ് ദേവസ്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ എസ് എസ് കോഡിനേറ്റർ അജ്ഞു എൽസ ജോയ് , ഗൈഡ്സ് കോഡിനേറ്റർ ടി നമിത എന്നിവർ സംബന്ധിച്ചു. എൻഎസ്എസ് വളണ്ടിയർ എയ്ഞ്ചൽ മറിയ നന്ദി പ്രകാശിപ്പിച്ചു.

