മുയിപ്പോത്ത് "ശബ്ദവും ആരോഗ്യപ്രശ്നങ്ങളും " ബോധക്ലാസ് സംഘടിപ്പിച്ചു
സപീച്ച് ആൻഡ് ലാഗ്വേജ് പാത്തോളജിസ്റ്റ് അഞ്ജലി പി. നാരായണൻ ക്ലാസെടുത്തു
മുയിപ്പോത്ത്: ക്രസന്റ് പാലിയറ്റീവ് കെയറും മുയിപ്പോത്ത് എം.യു.പി സ്കൂൾ നല്ലപാഠവും സ്കൂൾ അധ്യാപകർക്ക് വേണ്ടി "ശബ്ദവും ആരോഗ്യ പ്രശ്നങ്ങളും" എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. മുയിപ്പോത്ത് എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് നസീമ കെ.കെ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്ക് വരുന്ന ശബ്ദ പോരായ്മകൾ, സ്വനപേടകത്തിനു ണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ എങ്ങിനെ പരിഹരിക്കാമെന്ന് സപീച്ച് ആൻഡ് ലാഗ്വേജ് പാത്തോളജിസ്റ്റ് അഞ്ജലി പി. നാരായണൻ അധ്യാപകർക്ക് ക്ലാസെടുത്തു.
ക്രസൻറ് പാലിയറ്റീവ് പ്രസിഡൻ്റ് ടി.അബ്ദുൽ ലത്തീഫ് മാസ്റ്റർ അദ്ധ്യക്ഷനായി, ക്രസൻ്റ് കോഡിനേറ്റർ രാധാകൃഷ്ണൻ, മുയിപ്പോത്ത് എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സജീവൻ ഇപി, വെണ്ണാറോട് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു, സ്പെഷ്യൽ എഡ്യുക്കേറ്റർ ജിഷ്ണ, സൈക്കോളജിസ്റ്റ് അഞ്ജിമ,സീനിയർ അസിസ്റ്റൻറ് സി.വി മുഹമ്മദലി, നല്ലപാഠം കോഡിനേറ്റർമ്മാരായ അബ്ദുൽ ഹസീബ് എ.കെ,മുഹമ്മദ് ഷാഫി ടി, നിഷാന്ത് വി, സുബൈർ മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.

