മേപ്പയൂർ ഗ്രാമപഞ്ചായത്ത് കലോത്സവം; സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ലോഗോ പ്രകാശനം ചെയ്തു

മേപ്പയൂർ: ബി.കെ.എൻ.എം. യു.പി. സ്കൂളിൽ വെച്ച് ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് കലോത്സവത്തിനായ് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി. അനീഷ് കുമാർ (ചെയർമാൻ), ഹെഡ്മാസ്റ്റർ പി.ജി. രാജീവ് (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ പ്രകാശനം ചെയ്തു. അൻസാർ ആണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ പി.ടി.എ. പ്രസിഡൻ്റ് ശശീന്ദ്രൻ പുളിയത്തിങ്കൽ, സി.എം. ജനാർദ്ദനൻ, കെ.ടി.കെ. പ്രഭാകരൻ, വാസു, കെ.എം.എ. അസീസ്, ജെയിൻ റോസ്, ഷബാന, ഷാജു തുടങ്ങിയവർ പങ്കെടുത്തു.