headerlogo
education

മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾ ചിങ്ങപുരം പോസ്റ്റോഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു.

 മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
avatar image

NDR News

11 Oct 2025 07:29 PM

   ചിങ്ങപുരം:പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം പോസ്റ്റോഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു.

   മൂന്ന്, നാല് ക്ലാസുകളിലെ പരിസര പഠനം പാഠഭാഗത്ത് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടന്നതിൻ്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ, പ്രകൃതിയിൽ മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടൽ മൂലമുണ്ടാകുന്ന കുന്നിടിക്കൽ,വയൽ നികത്തൽ, കാട് നശിപ്പിക്കൽ, വിവിധ മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖം നോക്കാതെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഇത്തരക്കാരെ ജയിലിലടയ്ക്കണ മെന്ന് കുട്ടികൾ കത്തിലൂടെ ചൂണ്ടിക്കാട്ടി.

  കത്ത് പോസ്റ്റ് ചെയ്ത ശേഷം ചിങ്ങപുരം പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റർ വി.വി. സിനിയുമായി പോസ്റ്റോഫീസിലെ പ്രവർത്തന ങ്ങളെ കുറിച്ച് കുട്ടികൾ സംവദിച്ചു.

   സ്കൂൾ ലീഡർ എം.കെ.വേദ ആദ്യ കത്ത് പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്തു.സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ.റയ്ഹാൻ,എ.കെ. ത്രിജൽ,എസ്.ആദിഷ് മുഹമ്മദ് നഹ്യാൻ, എസ്. അദ്വിത,പി.നൂറുൽ ഫിദ,പി.കെ.അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

NDR News
11 Oct 2025 07:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents