ഗുരു ശ്രേഷ്ഠ അവാർഡ് വി.സി. ഷാജി മാസ്റ്റർ ഏറ്റുവാങ്ങി
അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനാണ് അദ്ദേഹം

തൃശ്ശൂർ: ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഗുരു ശ്രേഷ്ഠ അവാർഡ് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിലെ വി.സി. ഷാജി മാസ്റ്റർക്ക് സമ്മാനിച്ചു. തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന അദ്ധ്യാപക പ്രതിഭാ സംഗമത്തിൽ സ്കൂൾ ഓഫ് ഡ്രാമ ഡയറ്റർ പ്രൊഫസർ കുമാരവർമ്മ പുരസ്ക്കാര വിതരണം നടത്തി.
ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അദ്ധ്യക്ഷത വന്നിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സ്വാഗതം ആശംസിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.