എസ്എസ്എൽസി, ഹയർസെക്കന്‍ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു
എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിന് തുടങ്ങി 30 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മെയ് എട്ടിന് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കും. മാർച്ച് അഞ്ച് മുതൽ 27 വരെ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ നടക്കും. ഈ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നാണ് നടക്കുക.
മാർച്ച് ആറ് മുതൽ 28 വരെയാണ് രണ്ടാം വർഷ പരീക്ഷ നടക്കുക. രാവിലെ 9.30നായിരിക്കും രണ്ടാം വർഷ പരീക്ഷ ആരംഭിക്കുക. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

