ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
പതിനഞ്ചോളം വിദ്യാർത്ഥികൾ സംഘമായി ചേർന്ന് മർദിക്കുകയായിരുന്നു
 
                        മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദനം. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഹർഷിദിനാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്നാരോപിച്ച് ക്ലാസിലെ തന്നെ മറ്റ് വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു.
പതിനഞ്ചോളം വിദ്യാർത്ഥികൾ സംഘമായി ചേർന്ന് മർദിക്കുക യായിരുന്നുവെന്ന് മുഹമ്മദ് ഹർഷിദിന്റെ കുടുംബം പറയുന്നു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            