ബാലുശ്ശേരി പോലീസും എസ്പിസി യു ബാലുശ്ശേരിയിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
ബാലുശ്ശേരി, നടുവണ്ണൂർ, പൂനൂർ സ്കൂളുകളിലെ എസ് പി സി യൂണിറ്റുകൾ പോലിസ് സേനാംഗങ്ങൾക്കൊപ്പം പങ്കെടുത്തു
ബാലുശേരി: ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ 150 ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകദാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ബാലുശ്ശേരി ഇൻസ്പെക്ടർ ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ബാലുശ്ശേരി പോലീസ് സ്റ്റേഷന് കീഴിലുള്ള നന്മണ്ട 'പൂനൂര് .ബാലുശ്ശേരി' നടുവണ്ണൂർ എന്നീ സ്കൂളുകളിലെ 'എസ് പി സി യൂണിറ്റുകൾ ' പോലിസ് സേനാംഗങ്ങൾക്കൊപ്പം പങ്കെടുത്തു.
കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ മികച്ച ദീർഘദൂര ഓട്ടക്കാരൻ ഷഫീർ എസ്പിസി കാഡറ്റുകൾക്കായി സിമ്പിൾ എക്സസൈസ് നൽകി . ബാലുശ്ശേരി സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം ബാലുശ്ശേരി മുക്കിൽ നിന്നും തിരിച്ചു സ്റ്റേഷനിൽ അവസാനിപ്പിച്ചു.

