പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം 2025; വിളംബരജാഥ നടത്തി
നടുവണ്ണൂർ ടൗണിൽ നടന്ന ജാഥയിൽ സ്കൂളിലെ സന്നദ്ധ സംഘടനകൾ അണിനിരന്നു
                        നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം 2025ൻ്റെ ഭാഗമായുള്ള വിളംബരജാഥ നടുവണ്ണൂർ ടൗണിൽ നടന്നു. സ്കൂളിലെ സന്നദ്ധ സേനകളായ എൻ.എസ്.എസ്., എൻ.സി.സി., ജെ.ആർ.സി., സ്കൗട്ട് ആൻ്റ് ഗൈഡ്, എസ്.പി.സി., ലിറ്റിൽ ഗൈഡ് തുടങ്ങിയവർ ജാഥയിൽ അണിനിരന്നു.
സ്വാഗത സംഘം ചെയർമാൻ ടി.പി. ദാമോദരൻ, ജനറൽ കൺവീനർ ഇ.കെ. ഷാമിനി, ജോയിൻ്റ് കൺവീനർ നിശിത്ത്, എ.ഇ.ഒ. പ്രമോദ്, പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ, മീഡിയ ചെയർമാൻ പി. സുജ, കൺവീനർ പി.കെ. റഹ്മത്ത്, വൈസ് ചെയർമാൻമാരായ ഡോ. നിസാർ ചേലേരി, കെ.ടി.കെ. റഷീദ്, ജോയിൻ്റ് കൺവീനർമാരായ പി.സി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമിൽ, അബിദ, മുസ്തഫ പാലോളി, പി.ടി.എ. പ്രസിഡൻ്റ് സത്യൻ കുളിയാപ്പോയിൽ, എസ്.എം.സി. ചെയർമാൻ ഇ. വിനോദ് കുമാർ, എം.പി.ടി.എ. ചെയർപേഴ്സൺ ഫാത്തിമ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

