headerlogo
education

ബിഎൽഒമാരിൽ കൂടുതലും അധ്യാപകർ; സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക

എസ്ഐആർ ഡ്യൂട്ടി ഉള്ളവർക്ക് ഒരു മാസം പൂർണമായി ഡ്യൂട്ടി ലീവ് നൽകണം

 ബിഎൽഒമാരിൽ കൂടുതലും അധ്യാപകർ; സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക
avatar image

NDR News

04 Nov 2025 09:52 PM

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾക്കുള്ള ബൂത്ത് ലെവൽ ഓഫീസർമാർ കൂടുതലും വിദ്യാഭ്യാസ വകുപ്പിൽ നിന്ന്. നിയമിച്ചത് കൂടുതലും അധ്യാപകരെ. സ്‌കൂളുകളുടെ പ്രവർത്തനം താളം തെറ്റുമോ എന്നാണ് ആശങ്ക. ശാസ്ത്രമേള തുടങ്ങാൻ ഇരിക്കെയാണ് ചുമതല നൽകിയത്.       വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അധ്യാപകരെയും ജീവനക്കാരെയുമാണ് ബിഎൽഒമാരായി നിയമിച്ചിട്ടുള്ളത്. രണ്ടാം പാദവാർഷിക പരീക്ഷ, സമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ശാസ്ത്രമേളകൾ, കലാമേളകൾ എന്നിവയെല്ലാം നടക്കുന്ന സമയത്താണ് ബിഎൽഒ ഡ്യൂട്ടിക്ക് വേണ്ടി നിയമിച്ചത്. പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കേണ്ട സമയത്താണ് ഈ ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. ഒരു മാസം വിദ്യാലയത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ ഓരോ ക്ലാസിലും പകരം അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സാഹചര്യമുണ്ട് – അധ്യാപകർ പറയുന്നു.

    എസ്ഐആർ ഡ്യൂട്ടി ഉള്ളവർക്ക് ഒരു മാസം പൂർണമായി ഡ്യൂട്ടി ലീവ് നൽകണം. ഒരു മാസത്തേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ നിർദ്ദേശം നൽകും. അധ്യാപകര് ക്ക് പകരം താല്ക്കാലിക അധ്യാപകരെ നിയമിക്കാന് വിദ്യാഭ്യാസ വകുപ്പ് ആലോചനയുണ്ട്. താൽക്കാലിക അധ്യാപകരെ നിയമിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേ സമയം, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി ഫോമുകൾ കൈമാറി. പ്രമുഖരുടെ വീടുകളിൽ ജില്ലാ കലക്ടർമാർ നേരിട്ടെത്തി ഫോം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടൻ മധുവിൻ്റെ വീട്ടിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എൻയൂമറേഷൻ ഫോം നൽകി. അർഹരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു.

 

 

    Tags:
  • BL
NDR News
04 Nov 2025 09:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents