കേരളപ്പിറവി ദിനത്തിൽ നൊച്ചാട്ട് "മലയാളികളും ജീവിതമൂല്യങ്ങളും " സെമിനാർ സംഘടിപ്പിച്ചു
നടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു
                        പേരാമ്പ്ര : കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളിയും ജീവിത മൂല്യങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ജീവിത മൂല്യങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ചതാണന്നും അത് സമൂഹത്തിൻ്റെ വെളിച്ചമാണന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെഡ്മിസ്ട്രസ് ടി. കെ. റാബിയ അധ്യക്ഷത വഹിച്ചു. എ.പി.അസീസ്, വിദ്യാരംഗം കോഡിനേറ്റർ വി..എം. അഷറഫ്, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീർ, ടി.ഹാജറ, നിരഞ്ജന എസ്. മനോജ് എന്നിവർ സംസാരിച്ചു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചിത്ര രചന, ഉപന്യാസം രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് സമ്മാനം നൽകി. വിദ്യാർത്ഥികൾ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദി , മലയാളം സബ്ജക്ട് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

