പേരാമ്പ്ര സബ്ജില്ലാ കലോത്സവം സ്റ്റേജിതര മത്സരങ്ങൾ തുടങ്ങി; ഹയർസെക്കൻഡറി വിഭാഗത്തിൽ പേരാമ്പ്ര നൊച്ചാട് സ്കൂളുകൾ മുന്നിൽ
സ്റ്റേജ് മത്സരങ്ങൾ നാളെ രാവിലെ മുതൽ നടക്കും
നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ ഇന്ന് ആരംഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ കൊളാഷ് , ചിത്രരചന വാട്ടർ കളർ, അറബിക് കഥാരചന, സംസ്കൃതം കഥാരചന ഫലങ്ങൾ പ്രഖ്യാപിച്ചു. കൊളാഷിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ ജഹനാരാ റോസ് എ ഗ്രേഡോടെ ജില്ലാ മത്സരത്തിന് അർഹത നേടി. ഈ ഇനത്തിൽ നൊച്ചാട് എച്ച്എസ്എസിലെ മഞ്ജരി ആബ്ചി നമ്പ്യാരും എ ഗ്രേഡ് നേടി. ചിത്രരചന ജലച്ചായത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറിയിലെ ദേവ ഷിജുവും നൊച്ചാട്ഹയർ സെക്കൻഡറിയിലെ നിവേദിത മനോജും എ ഗ്രേഡ് നേടി. ദേവ ഷിജു ജില്ലാ മത്സരത്തിന് അർഹത നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 10 പോയിന്റുകൾ വീതം നേടി നൊച്ചാട് പേരാമ്പ്ര സ്കൂളുകൾ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. 4 പോയിൻ്റുമായി കുളത്തുവയലാണ് രണ്ടാമത്.
എൽ പി വിഭാഗം കടങ്കഥയിൽ ജി എൽ പി എസ് കോന്നിയോടിലെ ശ്രീജിത്ത് എ ഗ്രേഡോടെ ഒന്നാമതെത്തി.യുപി വിഭാഗം സിദ്ധ രൂപ ഉച്ചാരണം എ ഗ്രേഡോടെ നരയംകുളം എയുപി സ്കൂളിലെ വിശാൽ വി ജില്ല മത്സരത്തിന് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറിയിലെ പൂർണിമ ശ്രീജിത്ത് ഒന്നാമതെത്തി. എച്ച് എസ് സംസ്കൃതം കഥാ രചനയിൽ നൊച്ചാട് എച്ച്എസ്എസ് വൈ ഗ ബി നായർ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.യുപി വിഭാഗം അറബിക് തർജ്ജമ മത്സരത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ റബീബ ഫാത്തിമ ജില്ലാതല മത്സരത്തിന് എ ഗ്രേഡോടെ യോഗ്യത നേടി. ഹൈസ്കൂൾ പോസ്റ്റർ നിർമ്മാണം അറബിക് ആയിഷ അനും ജിഎച്ച്എസ്എസ് നടുവണ്ണൂർ എ ഗ്രേഡോടെ ഒന്നാമതെത്തി. അറബിക് നിഘണ്ടു നിർമ്മാണം മുഹമ്മദ് ഷിബിലി നൊച്ചാട് എച്ച്എസ്എസ് എ ഗ്രേഡ്.

