സബ്ജില്ലാ കലോത്സവം:ജനറൽ വിഭാഗത്തിൽ പേരാമ്പ്രയുടെ തേരോട്ടം;തൊട്ടു പിറകിൽ നൊച്ചാടും നടുവണ്ണൂരും
ഓവറോൾ ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം നടക്കും
നടുവണ്ണൂർ : നടുവണ്ണൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന പേരാമ്പ്ര സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിൽ എത്തി നിൽക്കെ ആദ്യ ചാമ്പ്യൻഷിപ്പ് വെള്ളിയൂർ എ യുപി സ്കൂളിന് ലഭിച്ചു. എൽ പി ഭാഗം അറബിക് കലോത്സവത്തിന്റെ മുഴുവൻ ഇനങ്ങളും പൂർത്തിയായപ്പോൾ എയുപിഎസ് വെള്ളിയൂർ 43 പോയിൻറ് നേടി ചാമ്പ്യന്മാരായി. മൂലാട് ഹിന്ദു യുപി സ്കൂൾ, ജി എൽ പി സ്കൂൾ മുതുവണ്ണാച്ച രണ്ടാം സ്ഥാനത്ത് എത്തി. ജനറൽ എൽ.പി.വിഭാഗത്തിൽ ചെറുവാളൂർ ജി എൽ പി സ്കൂൾ 23 പോയിൻ്റ് നേടി ഒന്നാമതെത്തി. സെൻറ് ഫ്രാൻസിസ് പേരാമ്പ്ര 20 പോയിൻ്റുമായി രണ്ടാമതും നിൽക്കുന്നു. 40 പോയിന്റുമായി യുപി വിഭാഗത്തിൽ പേരാമ്പ്രയാണ് മുൻപിൽ. തൊട്ടു പിറകിൽ 38 പോയിന്റുമായി ജി യു പി എസ് പേരാമ്പ്ര, എയുപിഎസ് വാകയാട്, എയുപിഎസ് പേരാമ്പ്ര, എയുപിഎസ് വെള്ളിയൂർ എന്നിവയുണ്ട്. എച്ച് എസ് ജനറലിൽ 33 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 120 പോയിന്റുമായി പേരാമ്പ്ര ഒന്നാമത് എത്തി. 113 പോയിന്റ് ഉള്ള നൊച്ചാട് രണ്ടാമതും 112 പോയിന്റുമായി ജിഎച്ച്എസ് നടുവണ്ണൂർ മൂന്നാമതുമാണ്. ഹയർ സെക്കൻഡറിയിൽ ആകെയുള്ള 84 ഇനങ്ങളിൽ 38 ദിനങ്ങളുടെ ഫലം പ്രഖ്യാപിച്ചു. 127 പോയിൻറ് നേടി പേരാമ്പ്രയാണ് ഒന്നാമത്. 118 പോയിൻ്റോടെ ജിഎച്ച്എസ്എസ് നടുവണ്ണൂർ രണ്ടാമത് എത്തി. 104 പോയിന്റുമായി നൊച്ചാടാണ് മൂന്നാമത്.
യുപി സംസ്കൃതത്തിൽ 66 പോയിൻറ് നേടി കൽപ്പത്തൂർ മുന്നിട്ടു നിൽക്കുന്നു. എച്ച് എസ് സംസ്കൃതത്തിൽ 60 പോയിന്റുകളോടെ പേരാമ്പ്ര ഒന്നാമതാണ്. യുപി അറബിക് കലോത്സവത്തിൽ 8 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വെള്ളിയൂർ, പേരാമ്പ്ര വെസ്റ്റ് യുപി സ്കൂൾ, ജിഎച്ച്എസ്എസ് നടുവണ്ണൂർ എന്നിവ 40 പോയിന്റുകളോടെ ഒന്നാമതാണ്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 50 പോയിന്റുമായി പേരാമ്പ്രയാണ് ഇപ്പോൾ ഒന്നാമത്. 46 പോയിന്റുകൾ വീതം നേടിയ നടുവണ്ണൂർ നൊച്ചാട് സ്കൂളുകൾ രണ്ടാമത് ഉണ്ട്.

