വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ശിശുദിനം ; 'വിജയാരവം' സംഘടിപ്പിച്ചു
പ്രശസ്ത സിനിമാ താരം എസ്.ബി.അമൽദേവ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.പഞ്ചായത്ത്, ഉപജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ശ്രദ്ധേയമായ പ്രകടനം നടത്തി വിജയികളായ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തുകയുണ്ടായി.
ശിശുദിനാഘോഷത്തിൽ പങ്കെടു ത്ത മുഴുവൻ കുട്ടികൾക്കും സമ്മാനദാനം നടത്തി.ശിശുദിന റാലി, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറി.സ്കൂൾ ലീഡർ എം.കെ. വേദ ശിശുദിന റാലി ഫ്ലാഗോഫ് ചെയ്തു.
പ്രശസ്ത സിനിമാ താരം എസ്.ബി.അമൽദേവ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കലോത്സവ വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.എസ്.അദ്വിത അധ്യക്ഷത വഹിച്ചു.എസ്.ആദിഷ്,മെഹക് നൗറീൻ, മുഹമ്മദ്അയാഷ്,ഐസ നവാഫ്,റെന ഫാത്തിമ, എ.എസ്.ശ്രിയ എന്നിവർ പ്രസംഗിച്ചു.

