പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ ശിശുദിനത്തിൽ ബോധവൽക്കരണ ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു
പള്ളിക്കര ടി. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു
പുറക്കാട്: ശിശുദിനത്തിൽ പുറക്കാട് സൗത്ത് എൽ.പി. സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ പള്ളിക്കര ടി. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ബിജോയ് പി.ടി. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്, സബ് ജില്ല തലത്തിൽ കലാ - കായിക - ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ എം.കെ. വാസുദേവൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനി എം.കെ. ഗോപാലൻ എൻ്റോവ്മെൻ്റ് അവാർഡ് അകുൽറാം പി.എച്ച്. ഏറ്റുവാങ്ങി. വി.പി. രാമചന്ദ്രൻ, എം.കെ. വാസുദേവൻ എന്നിവരെ പള്ളിക്കര നാരായണൻ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ്, സ്കൂൾ ഡയറി വിതരണോദ്ഘാടനം സ്കൂൾ ലീഡർക്ക് നൽകി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. സുഷമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാകിർ നന്ദിയും പറഞ്ഞു.

