മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ വിഭാഗം മുൻ മേധാവി ഡോ. പി. കേളു ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നടന്ന ബിരുദ ദാന ചടങ്ങ് 'അഗ്നിറ്റോ 2025' കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ വിഭാഗം മുൻ മേധാവി ഡോ. പി. കേളു ഉദ്ഘാടനം ചെയ്തു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള അദ്ധ്യക്ഷനായി. സലഫിയ്യ അസോസിയേഷൻ ട്രഷറർ അബ്ദുറഹിമാൻ കായലാട്ട്, വൈസ് പ്രസിഡന്റ് കെ.വി. അബ്ദുറഹിമാൻ എന്നിവർ കെ ടെറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ആതിര വിയെയും ചടങ്ങിൽ ആദരിച്ചു. 90 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ നേടിയപ്പോൾ, 86 ശതമാനം വിദ്യാർത്ഥികൾ കെ ടെറ്റ് കരസ്ഥമാക്കി കോളേജിൻ്റെ അഭിമാനം വാനോളമുയർത്തി. വിലങ്ങാടിനായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച നാലുലക്ഷം രൂപ ചടങ്ങിൽ വിദ്യാർത്ഥികൾ സലഫിയ്യ അസോസിയേഷന് കൈമാറി.
സലഫിയ്യ അസോസിയേഷൻ സെക്രട്ടറി എ.പി. അസീസ്, സലഫിയ്യ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി അഡ്വ. പി. കുഞ്ഞിമൊയ്തീൻ, മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ സ്റ്റാഫ് സെക്രട്ടറി റിംഷുത്ത് കെ.കെ., കോളേജ് യൂണിയൻ ചെയർമാൻ അർജുൻ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ദിനേശൻ ഇ. സ്വാഗതവും, എൻ.എസ്.എസ്. കോഡിനേറ്റർ റാഷിദ എൻ. എം. നന്ദിയും പറഞ്ഞു. ചടങ്ങിൽ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

