നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം ഉദ്ഘാടനം ചെയ്തു
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേൻമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിജയോത്സവം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പഠന പിന്നോക്ക ക്കാർക്കുള്ള പരിഹാര ബോധനം, അതിഥി പഠനം, അധിക പഠന സമയം, ഗ്രേഡ് ക്ലാസ്സ്, ഗൃഹസന്ദർശനം, പഠന ക്യാമ്പ്,അയൽപക്ക പഠനം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു - പ്രശസ്ത മെൻ്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ കെ.ജെ പോൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് "പഠനം എങ്ങനെ രസകരമാക്കാം " എന്ന വിഷയത്തിൽക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ വിജയോത്സവ പദ്ധതി വിശദീകരിച്ചു.
വിജയോത്സവ കൺവീനർ വി.എം. അഷറഫ്, എം.പി.ടി.എ. പ്രസിഡണ്ട് കെ.ഹൈറുന്നിസ, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീർ, അക്കാദമിക് കൗൺസിൽ കൺവിനർ എസ്.കെ. സനൂപ്. എസ്. ആർ. ജി. കൺവീനർ കെ. സഹീർ , പി.കെ. ഷാജിത്ത്, എ നജ്മൽ പി.സി.സിഗ്മ , കെ.പി. ചിത്ര,സി സജീബ് എന്നിവർ സംസാരിച്ചു.

