നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
സ്കൂളിൽ വെച്ച് ആരംഭിച്ച റാലി ഹെഡ് മിസ്ട്രസ് .ടി.കെ. റാബിയ ഫ്ലാഗ് ഓഫ് ചെയ്തു.
നൊച്ചാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രവും നൊച്ചാട് ഹെയർ സെക്കണ്ട റിസ്കൂളും സംയുക്തമായി എയ്ഡ്സ് ദിന ബോധവത്കരണ റാലിയും ക്ലാസ്സും സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആരംഭിച്ച റാലി ഹെഡ് മിസ്ട്രസ് .ടി.കെ. റാബിയ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, സ്കൂൾ എൻഎസ്എസ്, എസ്പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു. തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ് നിർവഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ ആരോഗ്യ ചുമതയുള്ള അധ്യാപിക പി.എം.സഹീറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സുരേഷ് കുമാർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ജെ പി എച്ച് എൻ .ശാരദ , ജെ എച്ച്ഐ കെ.ടി. ജോഗേഷ്, എം എൽ എസ് പി . എൻ. പി. പ്രബിത, ആശ പ്രവർത്തക . സുധ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജെ എച്ച്ഐ. കെ. പ്രകാശൻ നന്ദി പറഞ്ഞു.

