മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂളിൽ മാതൃസംഗമം സംഘടിപ്പിച്ചു
മേലടി ഉപജില്ല എഇഒ ഹസീസ് .പി. ഉദ്ഘടനം നിർവ്വഹിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂളിൽ ഈ വർഷത്തെ മാതൃസംഗമവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. കഴിഞ്ഞ വർഷത്തെ എൽഎസ്എസ് വിജയി തേജാ ലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു. സ്കൂളിൽ നിന്ന് വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മേലടി ഉപജില്ല എഇഒ ഹസീസ് .പി. പരിപാടിയുടെ ഉദ്ഘടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി ഡോ. ഇസ്മയിൽ മരുതേരി ബോധവത്കരണ ക്ലാസ് നയിച്ചു . സ്കൂൾ പ്രധാന അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബഹു:അബ്ദുൽ മജീദ് , എം. പി.ടി .എ വൈസ് ചെയർപേഴ്സൺ ഹസ്ന , പി ടി എ വൈസ് പ്രസിഡന്റ് രാഖി , എന്നിവർ സംസാരിച്ചു . നജ്മ ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു.

