headerlogo
education

കൂത്താളിയിൽ സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പ്രമോദ് കെ വി ഉദ്ഘാടനം ചെയ്തു

 കൂത്താളിയിൽ സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു
avatar image

NDR News

21 Dec 2025 12:22 PM

പേരാമ്പ്ര: പേരാമ്പ്ര & കുന്നുമ്മൽ ഉപജില്ല കളിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളിൾക്കായി കൂത്താളി എ യു പി സ്കൂളിൽ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു.പരിപാടി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പ്രമോദ് കെ വി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി രത്നവല്ലി കെ എം അധ്യക്ഷത വഹിച്ചു. നൂൺ മീൽ ഓഫീസർ ശ്രീ അനിൽകുമാർ എ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പേരാമ്പ്ര എച്ച് ഫോറം കൺവീനർ ശ്രീ കെ സജീവൻ മാസ്റ്റർ, കുന്നുമ്മൽ എച്ച് ഫോറം കൺവീനർ ശ്രീ പ്രകാശൻ മാസ്റ്റർ ,സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുധീർ കെ എം ,പിടിഎ വൈസ് പ്രസിഡൻറ് നിജേഷ്, ആനന്ദ് ലാലു എന്നിവർ ആശംസകൾ അർപ്പിച്ചു.     

      ചടങ്ങിനോടനുബന്ധിച്ച് ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഷയത്തിൽ ശ്രീമതി ശ്രീലക്ഷ്മി വി പി , അസിസ്റ്റൻറ് പ്രൊഫസർ, സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ് ,ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ശ്രീ വിനോദ് ഡി എസ്, സീനിയർ റെസ്ക്യൂ ഓഫീസർ എന്നിവർ ക്ലാസെടുത്തു. ആരോഗ്യവകുപ്പിന്റെ ലാബ് സേവനവും പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും മെമൻ്റോയും വിതരണം ചെയ്തു. പേരാമ്പ്ര ഉപ ജില്ലയിൽ കൂത്താളി എ യുപി സ്കൂളിലെ ശ്രീമതി വസന്ത എൻ ഒന്നാം സ്ഥാനവും, പേരാമ്പ്ര എ യു പി സ്കൂളിലെ ശ്രീമതി നാരായണി പി കെ രണ്ടാം സ്ഥാനവും, കല്ലോട് ജിഎൽപി സ്കൂളിലെ ശ്രീമതി കമല വി പി മൂന്നാം സ്ഥാനവും നേടി. കുന്നുമ്മൽ ഉപജില്ലയിൽ ചേരാപുരം സൗത്ത് എൽപി സ്കൂളിലെ ശ്രീമതി വത്സല എം ഒന്നാം സ്ഥാനവും ,കടിയങ്ങാട് എൽ പി സ്കൂളിലെ ശ്രീമതി സുനിതാ വി പി രണ്ടാം സ്ഥാനവും, ആനക്കുളം തോമസ് എൽപി സ്കൂളിലെ ശ്രീമതി ലിജി മൂന്നാം സ്ഥാനവും നേടി. കൂത്താളി യുപി സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ ആദർശ് പുതുശ്ശേരി നന്ദി ചടങ്ങിൽ പ്രകാശിപ്പിച്ചു.

 

NDR News
21 Dec 2025 12:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents