നടുവണ്ണൂർ ജിഎച്ച്എസ്എസ് നാഷണൽ സർവ്വീസ് സ്കീം, സപ്തദിന ക്യാമ്പ് ആരംഭിച്ചു.
"ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായ് "
വെള്ളിയൂർ: പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷ്ണൽ സർവീസ് സ്കീം നടുവണ്ണൂർ ജി.എച്ച് എസ് എസിൻ്റെ ഏഴ് ദിവസത്തെ ക്യാമ്പ് വെള്ളിയൂർ എ.യു.പി. സ്കൂളിൽ ആരംഭിച്ചു. ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായ് എന്നതാണ് ഈ വർഷത്തെ മുദ്രവാക്യം ' ഇതിനനുസരിച്ചുള്ള കർമ്മ പദ്ധതികളാണ് ഏഴ് ദിവസങ്ങളിലായി നടക്കുക. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം ,വിത്തും കൈക്കോട്ടും , സ്നേഹാങ്കണം , മണ്ണും മനുഷ്യനും, ലഹരിക്കെതിരെ നാടുണരട്ടെ, ഹരിത സാക്ഷ്യം, ഉണർവ്വ്, ഗ്രാമപഥം,സന്നദ്ധം, ഗ്രാമ സ്വരാജ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി. നസീറ അധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എസ്. രാജീവൻ അംഗൻവാടി കുട്ടികൾക്കുള്ള സ്നേഹാ ങ്കണം കിറ്റ് സമ്മാനിച്ചു. ബ്ലോക്ക് മെമ്പർ അഡ്വ ആദിത്യ സുകുമാരൻ, എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ എം.കെ. ഫൈസൽ, പ്രിൻസിപ്പാൾ ഇ. കെ. ഷാമിനി, പ്രോഗ്രാം കമ്മറ്റി കൺവീനർ വി.എം. അഷറഫ് , പ്രോഗ്രാം കോർഡിനേറ്റർ പി.കെ. രബിത,നടുവണ്ണൂർ എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡണ്ട് കെ.പി. സത്യൻ, എസ് എം സി ചെയർമാൻ വിനോദ്. ഇ, നടുവണ്ണൂർ എച്ച് എം നിഷിദ്. കെ, വെള്ളിയുർ എ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. സനിത, പി.ടി.എ. പ്രസിഡണ്ട് അജേഷ് പുതുക്കുടി, അദ്ധ്യാപകരായ സുജീഷ്കുമാർ എം. പി, അനിൽകുമാർ. സി. കെ, ശ്രീജിത്ത്. വി. ആ ർ, എം. സി ഉണ്ണികൃഷ്ണൻ,ഇ .ടി ഹമീദ്, ഖാലിദ് എടവന,എൻ ഹരിദാസ് , നദാഷ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന മഞ്ഞ് ഒരുക്കം സെഷന് മുൻ സ്കൂൾ എച്ച് എം ഉം ട്രെയിനറുമായ മൂസക്കോയ നടുവണ്ണൂർ നേതൃത്വം നൽകി. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും

