കായണ്ണ എൻഎസ്എസ് ക്യാമ്പിൽ സുരക്ഷാബോധവൽക്കരണം നടത്തി
സീനിയർ ഫയർ ഓഫീസർ റഫീഖ് കാവിൽ സെഷൻ നയിച്ചു
നടുവണ്ണൂർ : കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് പേരാമ്പ്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് ദുരന്ത നിവാരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സീനിയർ ഫയർ ഓഫീസർ റഫീഖ് കാവിൽ സെഷൻ നയിച്ചു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, ഫസ്‌ല റഹ്മാൻ, വളണ്ടിയർ ലീഡർമാരായ അനാനിയ , അനഘ, ദേവനന്ദൻ , ആദിത്യൻ തുടങ്ങിയവർ സംബന്ധിച്ചു. പാചകവാതക ലീക്ക് അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനും വിവിധ തരത്തിലുള്ള റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും പ്രയോഗിക പരിശീലനം നൽകി. നടുവണ്ണൂർ ജി എം എൽ പി സ്കൂളിൽ നടക്കുന്ന സപ്തദിന ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.

