ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ബോധവത്കരണ പരിപാടി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നടന്നു.
ബാലുശ്ശേരി :കേരള പോലീസിന്റെ കാല്‍നടയാത്ര സുരക്ഷ കാംപെയ്‌നിന്റെ ഭാഗമായ് ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ ട്രാഫിക് യൂണിറ്റ്, നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റുമായി ചേര്‍ന്നു കൊണ്ട് ബാലുശ്ശേരി-കോഴിക്കോട് സംസ്ഥാന പാതയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കാല്‍നടയാത്ര നമ്മുടെ അവകാശം, കാല്‍നടയാത്ര ക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക എന്നീ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും യാത്രക്കാരെയും ഡ്രൈവര്‍മാരെയും നേരില്‍ കണ്ട് സംസാരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് സീബ്ര ലൈന്‍ ക്രോസിംഗിന്റെ പ്രാധാന്യവും ക്ലാസ്സും നല്‍കിയു മായിരുന്നു ബോധവത്കരണ പരിപാടി.
നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നടന്ന ബോധവത്കരണ പരിപാടിക്ക് ബാലുശ്ശേരി സിഐ. പി കെ ജിതേഷ് ,സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജീവ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജീഷ്, കെ പി ഹനീഷ്, എസ്പിസി ഓഫീസര്‍ കെ ഷിബു എന്നിവര്‍ നേതൃത്വം നൽകി.

