നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.എസി ഫോക്കസ് -2026 തീവ്ര പരിശീലന ക്യാമ്പിന് തുടക്കം
തീവ്ര പരിശീലന ക്യാമ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കൽ ഉദ്ഘാടനം ചെയ്തു.
നൊച്ചാട്:ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ വേണ്ടി നൊച്ചാട് ഹയർ സെക്കണ്ടറിയിൽ ആരംഭിച്ച ഫോക്കസ് -2026 ൻ്റെ തീവ്രപരിശീലന ക്യാമ്പിന് തുടക്കമായി. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരിശീലനം, അധിക പഠന സമയം, അതിഥി പഠനം, വിഷയാധിഷ്ഠിത അക്കാദമിക് ഓറിയൻ്റേഷൻ, മുന്നൊരുക്കം, എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.
40 ദിവസത്തെ പ്രവർത്തനങ്ങ ളാണ് തീവ്ര പരിശീന ക്യാമ്പിൻ്റെ ഭാഗമായി നടക്കുക. രക്ഷിതാക്കൾ, പി.ടി.എ, എസ്. എസ്. ജി, സ്റ്റാഫ്, സ്കൂൾ മാനേജ്മെൻ്റ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. നൂറ് ശതമാനം വിജയം പരമാവധി എ.പ്ലസ്. എന്ന ലക്ഷ്യത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. വിവിധ ഗ്രേഡ് ക്ലാസ്സുകൾ, മാതൃക മൂല്യനിർണയം, രക്ഷാകർതൃ സംഗമം, എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കുന്നു.
തീവ്ര പരിശീലന ക്യാമ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്. രാജീവ്,ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ, മാനേജ്മെൻ്റ് പ്രതിനിധി ടി. മുഹമ്മദ് , വിജയോത്സവം കൺവീനർ വി.എം. അഷറഫ്, എസ്, ആർ ജി. കൺവീനർ കെ.സഹീർ , എം.പി.ടി.എ. പ്രസിഡണ്ട് പി.ഹൈറുന്നിസ , പാരൻ്റ് കൗൺസിൽ അംഗം ശ്രീഷ്മ മനോജ്, എസ് കെ സനൂപ്, ആർ.കാസിം, എ.നജ്മൽ, ടി. ഹാജറ, കെ. റസീന എന്നിവർ സംസാരിച്ചു.

