നന്തിയിൽ സ്കൂൾ വിട്ട് ട്യൂഷൻ ക്ലാസ്സിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ല
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കൊയിലാണ്ടി പോലിസിൽ പരാതി നൽകി
നന്തി: കടലൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കേയക്കണ്ടി മുജീബിന്റെ മകൻ റയാനെയാണ് കാണാതായത്.സ്കൂൾ വിട്ട് വീട്ടിലെത്തിയ റയാൻ പതിവ് പോലെ വീടിന് സമീപത്തെ ട്യൂഷൻ സെന്ററിലേക്ക് പോയതായിരുന്നു. വൈകീട്ട് ആറര മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് ഉമ്മ അന്വേഷിച്ച് പോയ സമയത്താണ് റയാൻ ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കൊയിലാണ്ടി പോലിസിൽ പരാതി നൽകി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം.
അന്വേഷണത്തിൽ കടലൂരിൽ വച്ച് ചിലരോട് തിക്കോടി റെയിൽ വേ സ്റ്റേഷനിലേക്കുള്ള വഴി റയാൻ ചോദിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്. കടലൂർ ഗവ. ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ. വിവരം ലഭിക്കുന്നവർ 9048608585 (ഫൈസൽ) 9961859492 (ഹാഷിം) എന്നീ നമ്പറുകളിലോ കൊയിലാണ്ടി പോലിസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

