headerlogo
education

യുഎൻ അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായി കാലിക്കറ്റ് ഗേൾസ് സ്കൂൾ

മോഡൽ യു എൻ കോൺഫറൻസ് സംഘടിപ്പിച്ച് കാലിക്കറ്റ് ഗേൾസ് സ്കൂൾ

 യുഎൻ അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായി കാലിക്കറ്റ് ഗേൾസ് സ്കൂൾ
avatar image

NDR News

24 Jan 2026 07:58 PM

കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വെക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.എൻ. മോഡൽ കോൺഫറൻസ്. യു.എൻ. ജനറൽ അസംബ്ലി, വേൾഡ് ഹെൽത്ത് ഓർഗനൈഷൻ, യു.എൻ. ഹ്യൂമൻ റെറ്റ്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കോൺഫറൻസുകൾ സംഘടിപ്പിച്ചത്. ആഗോള കാലാവസ്ഥാ വ്യത്യയാനവും പരിഹാരവും, മനഷ്യാവകാശ ലംഘനങ്ങളും പ്രതിവിധികളും, ജലജന്യ രോഗങ്ങളും പകർച്ചവ്യാധികൾക്കുമുള്ള പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്തത്. 

      57 രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് 57 അംബാസിഡർമാരായി വിദ്യാർത്ഥികൾ കോൺഫറൻസിൽ രാഷ്ട്ര പ്രതിനിധികളായി. ഒരോ രാഷ്ട്രത്തിന്റെയും വിവിധ വിഷയങ്ങളിലെ നിലപാടുകൾ അംബാസിഡർമാർ അവതരിപ്പിച്ചു. 77 വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുത്തത്. സെക്രട്ടറി ജനറൽ, ചെയർ, വൈസ് ചെയർ, ആയി ആഫ്ര മുഹമ്മദ്, ആലിയ ഹിബ, ഹംദിയ, ഫാദിയ, അമീറ കെ., ഷെയ്ക്ക, നെഹല എന്നിവർ പ്രവർത്തിച്ചു. അന്താരാഷ്ട്ര കോൺഫറൻസ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. വർത്തമാന കാലത്ത് യു.എന്നിന്റെ പ്രസക്തി വളരെ പ്രധാനമാണെന്നും, ഏത് തരത്തിലുളള പ്രശ്നങ്ങൾക്കും അന്തിമ പരിഹാരം രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കാനും, വിശാല കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ഇത്തരത്തിലുള്ള കോൺഫറൻസുകൾ ഏറെ പ്രയോജനപ്രദമാണെന്നും, മാതൃകാപരവും പ്രശംസനീയവുമായ പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള കോൺഫറൻസുകളെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

      ചടങ്ങിൽ സ്കൂൾ ചെയർപേഴ്സൺ ഹെൻസ യൂനുസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഡോ. അലി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ടി.പി.എം. ജിഷാൻ, പി.ടി.എ. പ്രസിഡൻ്റ് സി.കെ. സാജിദ് അലി എന്നിവർ സ്പെഷ്യൽ അഡ്രസ്സ് നടത്തി. പ്രോഗ്രാം കോഡിനേറ്റർ എം.കെ. ഫൈസൽ മൺ പ്രൊജക്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡൈന കെ. ജോസഫ്, ഹെഡ്മിസ്ട്രസ്സ് എം.കെ. സൈനബ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ കെ.ആർ. സ്വാബിർ, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എസ്.വി. ഷബാന, സ്റ്റാഫ് സെക്രട്ടറി നൂഹ് കെ., മൺ പ്രതിനിധി അഫ്ര മുഹമ്മദ് ആശംസകളർപ്പിച്ചു. മൺ പ്രതിനിധികളായ അദ് വ സ്വാഗതവും, ആയിശ ഹസ എൻ.വി. നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ നേതൃപാടവും, നയതന്ത്രം, പൊതു പ്രസംഗം, അന്താരാഷ്ട്ര വിഷയങ്ങളിലെ അവബോധം, സഹകരണം, ടീം സ്പിരിറ്റും ടീം വർക്കും വികസിപ്പിക്കുക തുടങ്ങിയവയാണ് മോഡൽ യുനൈറ്റഡ് നേഷൻ കോൺഫറൻസ് സിമുലേഷൻ സംഘടിപ്പിക്കുക വഴി ലക്ഷ്യം വെക്കുന്നത്.

NDR News
24 Jan 2026 07:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents