headerlogo
education

ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം

ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം

 ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
avatar image

NDR News

24 Jan 2026 05:42 PM

കണ്ണൂർ : തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വടകര തലശ്ശേരി റൂട്ടിൽ ഓടുന്ന രണ്ട് ബസുകളുടെ പിന്നിൽ നിന്ന് റിലീസ് ചിത്രീകരിച്ചത് ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളിൽ കാണാം. 

   സൈക്കിളിൽ മൂന്നു പേർ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുൾപ്പെെടയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് കർശന വിലക്ക് ഉള്ള സാഹചര്യത്തിലാണ് വിദ്യാർഥികളുടെ വഴിവിട്ടതും അപകടകരവുമായ റെയിൽസ് ചിത്രീകരണം. സ്കൂൾ അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.

 

 

 

NDR News
24 Jan 2026 05:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents