headerlogo
education

അറിയിപ്പുകൾ എല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ; ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ്

ഇനിമുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈ പുതിയ പോർട്ടൽ വഴിയായിരിക്കും ലഭ്യമാവുക.

 അറിയിപ്പുകൾ എല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ; ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ്
avatar image

NDR News

25 Jan 2026 10:05 PM

  തിരുവനന്തപുരം :ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഇതുവരെ നമ്മുടെ ഹയർ സെക്കൻഡറി വിഭാഗ വുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്കും സേവനങ്ങൾക്കുമായി ആശ്രയിച്ചിരുന്നത് ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് ഡി എച്ച് എസ് ഇ കേരള ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന വെബ്സൈറ്റിനെയായിരുന്നു. എന്നാൽ സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ, പഴയ വെബ്സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടുവെന്നും കൂടുതൽ ആധുനികമായ ഒരു സംവിധാനം ആവശ്യമാണെന്നും വകുപ്പിന് ബോധ്യപ്പെടുകയുണ്ടായി.

   അതിന്റെ അടിസ്ഥാനത്തിൽ, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയൊരു വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുകയാണ്. ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് എച്ച് എസ് ഇ പോർട്ടൽ ഡോട്ട് കേരള ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന വിലാസത്തിലുള്ള ഈ പുതിയ പോർട്ടൽ ഇന്ന് മുതൽ പ്രവർത്തിക്കും.

   ഹയർ സെക്കൻഡറിയിലെ അഡ്മിനിസ്‌ട്രേഷൻ, എക്‌സാം, ഫിനാൻസ്, അക്കാദമിക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഇനി ഒരൊറ്റ കുടക്കീഴിൽ ലഭിക്കും. വിദ്യാർത്ഥി കൾക്കും, സ്‌കൂളുകൾക്കും, പൊതുജനങ്ങൾക്കും വളരെ എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. എൻ.ഐ.സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തയ്യാറാക്കിയ തിനാൽ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇതിൽ പാലിച്ചിട്ടുണ്ട്. ഇനിമുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈ പുതിയ പോർട്ടൽ വഴിയായിരിക്കും ലഭ്യമാവുക.

NDR News
25 Jan 2026 10:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents