മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് "കൂടെ 2കെ26" സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻണ്ട് ടി. നിബിത ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ ജനുവരി 25 - 26 തിയ്യതികളിലെ ദ്വിദിന സഹവാസ ക്യാമ്പ് "കൂടെ 2കെ26" സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻണ്ട് ടി. നിബിത ഉദ്ഘാടനം ചെയ്തു. വിവിധ കലാസാസ്കാരിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത് . ഷാജി മാസ്റ്റർ നേതൃത്വം നൽകുന്ന പാട്ടും ഗണിതവും, ബാബു മാസ്റ്റർ ഇരിങ്ങത്ത് നേതൃത്വം നൽകുന്ന - പേപ്പർ ക്രാഫ്റ്റ് വർഷോപ്പ് , സിനിമ-സീരിയൽ ആർട്ടിസ്റ്റ് ശ്രീജിത്ത് കാഞ്ഞിലശ്ശേരി നയിക്കുന്ന നാടക കളരി, ഷനോജ് പി.കെ നേതൃത്വം നൽകുന്ന യോഗ ക്ലാസ് , നാടൻപാട്ട്, ക്യാമ്പ് ഫയർ , കുട്ടികളുടെ പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി.
വാർഡ് മെമ്പർ കെ എം വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു . ഷാജി മാസ്റ്റർ . മാനേജർ ടി പി . മജീദ് .പിടിഎ പ്രസിഡൻഡ് ഷാജി. ഹസ്ന ഷംസു ദ്ധീൻ . രാഖി രതീഷ്. പിഎം പ്രകാശൻ എന്നിവർ സംസാരിച്ചു. ടി പി .നജ്മ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

