നടുവണ്ണൂർ വാകയാട് ഹൈസ്കൂളിന് പുതിയ പ്രവേശന കവാട സമർപ്പണം ശനിയാഴ്ച
കവാടസമർപ്പണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിക്കും
നടുവണ്ണൂർ : വാകയാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിർമിച്ച സ്കൂൾ കവാടസമർപ്പണവും കുടുംബസംഗമവും ജനുവരി 31-ന് രാവിലെ 9.30-ന് നടത്തും. കവാടസമർപ്പണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിക്കും. കോട്ടൂർ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത അധ്യക്ഷയാകും. അന്നേദിവസം ഹൈസ്കൂൾ സൊസൈറ്റി ജനറൽ ബോഡി അംഗങ്ങളുടെ കുടുംബസംഗമം സ്കൂൾ ഓഡി റ്റോറിയത്തിൽ ചേരും. കോഴിക്കോട് റൂറൽ പോലീസ് സബ് ഇൻസ്പെക്ടർ രംഗിഷ് കടവത്ത് സംസാരിക്കും.
ജനപ്രതിനിധികളെയും എൺപതു കഴിഞ്ഞ അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. ഉപരിപഠനയോഗ്യത നേടിയ എല്ലാ വി ദ്യാർഥികൾക്കും പ്ലസ് വണ്ണിന് സൗജന്യ പ്രവേശനം നൽകുന്ന വിദ്യാലയമാണിത്. എട്ടാം തരത്തിൽ ചേരുന്ന മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകം, യൂണിഫോം, സ്കൂൾബസ് യാത്ര എന്നിവ സ്കൂൾകമ്മിറ്റി കഴിഞ്ഞ വർഷം സൗജന്യമായി അനുവദിച്ചിരുന്നു. എ.കെ. രാധാകൃഷ്ണൻ നായർ, വി.പി. ഗോവിന്ദൻകുട്ടി, പി. ത്രിഗുണൻ, സി. കൃഷ്ണദാസ്, ഡോ. പി. ആബിദ, ടി. ബീന, സി.കെ. പ്രദീപൻ, കെ.പി. യൂസഫ്, കെ.വി. മിനി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

